ഒപ്പം അവബോധ ക്ലാസ് സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറയില്‍ ഒപ്പം എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.’ഒപ്പം’ എന്ന പേരില്‍ സംഘടിപ്പിച്ച കൗമാരപ്രായക്കാരുടെ മാതാപിതാക്കള്‍ക്കായുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ജിഷ നിര്‍വഹിച്ചു.പരിപാടിയില്‍ മേരി അധ്യക്ഷയായി.എം.എസ്.ഡബ്ല്യൂ. ട്രെയിനി സൈബ,ലേഖ,എം.എസ്.ഡബ്ല്യു.ട്രെയിനി ആരിഫ എന്നിവര്‍ സംസാരിച്ചു.കൗമാരപ്രായക്കാരുടെ വികാരമാനസിക വളര്‍ച്ച, പെരുമാറ്റ വ്യത്യാസങ്ങള്‍, മാതാപിതൃമക്കള്‍ തമ്മിലെ ആശയവിനിമയം ശക്തിപ്പെടുത്തുന്ന രീതികള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.





Leave a Reply