പാലേരിയിലെ അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ചതായി കോണ്‍ഗ്രസ്
തൊണ്ടര്‍നാട് പഞ്ചായത്ത് പാലേരി നാലാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചുണ്ടായിരുന്ന അഭിപ്രായ വീഴ്ച രാഷ്ട്രീയ കാര്യസമിതി അംഗവും, മുന്‍ മന്ത്രിയുമായ പി.കെ.ജയലക്ഷ്മിയുടെയും ,ഡി.സി.സി. ജനറല്‍ സെക്രട്ടറി എച്ച്. ബി. പ്രദീപ് മാസ്റ്ററുടെയും , മുന്‍ മണ്ഡലം പ്രസിഡന്റുമാരായ പി.കെ. സുനില്‍ മാസ്റ്ററുടെയും , ടോമി മക്കിയാടിന്റെയും നേതൃത്വത്തില്‍, യൂത്ത് കോണ്‍ഗ്രസ്സ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്ത് തീര്‍ന്നു. സ്ഥാനാര്‍ത്ഥിയായ എസ്.എം. പ്രമോദ് മാസ്റ്ററുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുവാനും തീരുമാനിച്ചു.





Leave a Reply