July 14, 2026

ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് അവബോധ വാരാചരണത്തിന് തുടക്കം

0
site-psd-342
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:ആന്റിബയോട്ടിക്കുകളുടെ വിവേചന രഹിതമായ ഉപയോഗത്തിനെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് (എ.എം.ആര്‍) അവബോധ വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന പരിപാടി കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച ഏകാരോഗ്യമെന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് നവംബര്‍ 24 വരെ ജില്ലയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത്.

‘ഇപ്പോള്‍ പ്രവര്‍ത്തിക്കുക: ഇന്ന് സൂക്ഷിച്ചാല്‍, ഭാവി സുരക്ഷിതമാകും’ (Act Now: Protect Our Present, Secure Our Future) എന്ന ലോകാരോഗ്യ സംഘടനയുടെ സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗത്തിനെതിരെ ടപടി സ്വീകരിക്കണമെന്ന സന്ദേശത്തിനൊപ്പം ആന്റിബയോട്ടിക് പ്രതിരോധമാര്‍ജിച്ച രോഗാണുക്കള്‍ കാരണമുണ്ടാകാവുന്ന വലിയ വിപത്തിനെക്കുറിച്ചുള്ള മുന്നിറിയിപ്പും ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്കരണ ലോഗോ പ്രകാശനം ചെയ്തു. ജില്ലയില്‍ ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ കലക്ടര്‍ക്ക് വയനാട് എഗൈന്‍സ്റ്റ് ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് ഹീറോ (WAAR-HERO) മെമന്റോ സമ്മാനിച്ചു. ബോധവത്ക്കരണ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന വാര്‍ കേഡറ്റ് ബാഡ്ജ് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ സമീഹാ സൈദലവി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ,കെ വിമല്‍ രാജിന് കൈമാറി പ്രകാശനം ചെയ്തു. മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര്‍ സൂര്യകല എ.എം.ആര്‍.പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ആര്യ വിജയകുമാര്‍ ബോധവത്കരണ ലഘുലേഖ പ്രകാശനം ചെയ്തു.

മാനന്തവാടി ഗവ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍ ചാന്ദ്‌നി, ഡോ. ആര്യ വിജയകുമാര്‍, ഡോ. ശ്രീനാഥ് ഹരി, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എസ് ശ്രീജിത്ത്, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പി.എസ് സുഷമ, ജില്ലാ എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ ദീപ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദു, ജില്ലാ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ശാന്തി കൃഷ്ണ, വെറ്റിനറി സര്‍ജന്‍ ഡോ.സീന, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ നൗഷ, ഫിഷറീസ് ഓഫീസര്‍ ധന്യ സണ്ണി, ഐ.എം.എ ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം.പി രാജേഷ് കുമാര്‍, കല്‍പ്പറ്റ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.കെ റോയ്, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കുഞ്ഞികണ്ണന്‍, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. ബിബിന്‍ ബാലകൃഷ്ണന്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് നിജില്‍ എന്നിവര്‍ സംസാരിച്ചു. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, വനം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, മെഡിക്കല്‍ കോളേജ്, ആരോഗ്യ കേരളം, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കുടുംബശ്രീ മിഷന്‍, ഡ്രഗ്‌സ് കണ്‍ട്രോള്‍ എന്നീ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *