October 29, 2026

ജില്ലയില്‍ 23 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി

0
site-psd-343
By ന്യൂസ് വയനാട് ബ്യൂറോ

 

ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയില്‍ നവംബര്‍ 18 നാണ് പത്രിക സമര്‍പ്പിച്ചു തുടങ്ങിയത്. ജില്ലാ പഞ്ചായത്തിന്റെ വിവിധ ഡിവിഷനുകളിലേക്ക് 23 പേരാണ് ജില്ലാ പഞ്ചായത്ത് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയ്ക്ക് പത്രിക സമര്‍പ്പിച്ചത്. നവംബര്‍ 21 വരെ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22 ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി നവംബര്‍ 24 ആണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *