യക്ഷഗാനത്തില്‍ ഇത്തവണയും മാനന്തവാടി എംജിഎം
മാനന്തവാടി: ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ യക്ഷഗാന മത്സരത്തില്‍ മാനന്തവാടി എം.ജി.എച്ച്.എസ്.എസ്. ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം സ്ഥാനം വിത്ത് എ ഗ്രേഡ് ലഭിച്ചു. കാസര്‍കോട് നിന്നുള്ള ഗുരു മാധവന്‍ നേട്ടറയുടെ കീഴില്‍ പരിശീലനം നേടിയാണ് ഈ നേട്ടം.
കരസ്ഥമാക്കിയ ടീമില്‍ അമാന ഷെറിന്‍, വൈഗ ജിനു, ആമിന കന്‍സ, ദേവിക സൂരജ്, ആല്‍ഫാ സ്വീറ്റ മില്‍റ്റ, നയനിക ജയേന്ദ്രന്‍, ഇവാന റെജിന്‍ എന്നിവരാണ് മത്സരിച്ചത്.കര്‍ണാടകയില്‍ നിന്നും വടക്കന്‍ കേരളത്തിലേക്ക് പ്രചാരം നേടിയ കലാരൂപമാണ് യക്ഷഗാനം.വയനാട്ടില്‍ ഒരു ടീം മാത്രം യക്ഷഗാനത്തിന് വയനാട് ജില്ലയില്‍ ഇത്തവണ ആകെ ഒരു ഗ്രൂപ്പ് മാത്രമാണ് മത്സരത്തിനുണ്ടായിരുന്നത്. ഉയര്‍ന്ന ചെലവാണ് ഈ കലാരൂപത്തിന് തിരിച്ചടിയാകുന്നത്. ഒരു സംഘത്തിന് മത്സരത്തില്‍ പങ്കെടുക്കാന്‍ രണ്ട് ലക്ഷം രൂപയില്‍ അധികം ചെലവ് വരും. ഇതാണ് വിദ്യാര്‍ത്ഥികളെ മത്സരരംഗത്ത് നിന്ന് അകറ്റാനുള്ള പ്രധാന കാരണം. ഈ വര്‍ഷം വയനാട് ജില്ലയില്‍ നിന്ന് ഒരു ഗ്രൂപ്പും, കണ്ണൂരില്‍ നിന്ന് മൂന്ന് ടീമുകളുമാണ് യക്ഷഗാന മത്സരത്തിനുണ്ടായിരുന്നത്.





Leave a Reply