താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍ തടയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കത്തിന് മറുപടിയായി നിതിന്‍ ഗഡ്കരി
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരത്തിന് വിദഗ്ദ്ധ സമിതിയുടെ പഠനം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. നല്‍കിയ കത്തിന് മറുപടിയായി പ്രശ്‌നം പരിഹരിക്കുന്നതിന് ഹ്രസ്വകാല, ദീര്‍ഘകാല പരിഹാര പ്രവൃത്തികള്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആര്‍.കെ. പാണ്ഡെ, ഐ.ഐ.ടി. പാലക്കാട് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദിവ്യ പി.വി. എന്നിവരടങ്ങുന്ന റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിയോഗിച്ച വിദഗ്ദ്ധ സംഘം ഒക്ടോബര്‍ 3 ന് ചുരം സന്ദര്‍ശിച്ചതിന് ശേഷം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഈ വിദഗ്ദ്ധ സംഘം മണ്ണിടിച്ചില്‍ തടയുന്നതിനും ഭൂപ്രദേശം ശക്തിപ്പെടുത്തുന്നതിനും സ്വീകരിക്കേണ്ട അടിയന്തര, ശക്തിപ്പെടുത്തല്‍, ദീര്‍ഘകാല നടപടികള്‍ എന്നിവയെക്കുറിച്ചുള്ള ശുപാര്‍ശകള്‍ നല്‍കിയിരുന്നതായും, ഈ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍, അടിയന്തര നടപടി ആരംഭിക്കാന്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതായും. നിതിന്‍ ഗഡ്കരി അറിയിച്ചു. ഓഗസ്റ്റ് 28 ന് ചുരത്തില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദിവസങ്ങളോളം ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധി എംപി കേന്ദ്ര മന്ത്രിക്ക് കത്തെഴുതിയിരുന്നു.
ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിന് വിദഗ്ദ്ധ സംഘത്തിന്റെ ശുപാര്‍ശകള്‍ അനുസരിച്ച് ആവശ്യമായ ഉജഞ തയ്യാറാക്കാന്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പ്രിയങ്ക ഗാന്ധി എം.പിക്കയച്ച കത്തില്‍ അറിയിച്ചു.





Leave a Reply