January 20, 2026

പുതുശേരിക്കടവ് പുഴയിൽ നഞ്ച് കലക്കി; മീനുകൾ ചത്തുപൊങ്ങി

0
IMG_20251122_164845
By ന്യൂസ് വയനാട് ബ്യൂറോ

പുതുശേരിക്കടവ്: വെള്ളമുണ്ട -പടിഞ്ഞാറത്തറ പഞ്ചായത്തുകളുടെ അതിര് പങ്കിടുന്ന പുതുശേരിക്കടവ് പുഴയിൽ നഞ്ച് കലക്കിയതിനെ തുടർന്ന് മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങി.നഞ്ച് കലക്കിയവരെ തേടി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പുതുശേരിക്കടവ് പാലം മുതൽ രണ്ട് കിലോമീറ്റർ താഴെ വരെ മീനുകൾ അബോധാവസ്ഥയിലും ചത്തും ഒഴുകി നടക്കുകയാണ്. പരമ്പരാഗത മീൻ സമ്പത്തുള്ള പുഴയാണിത്. മഴക്കാലമായാൽ പുഴ മീൻ ധാരാളം കയറി വരുന്ന ഇവിടെ കിലോ കണക്കിന് വലിതും ചെറുതുമായ മീനുകൾ ചത്തൊടുങ്ങിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *