റവന്യു ജില്ലാ കലോത്സവത്തില്‍ വൈബായി ഭക്ഷണശാല
മാനന്തവാടി:ലൈവ് കോയിന്‍ പോറോട്ടയും, അപ്പവും കല്യാണ വീട്ടിലെ ഭക്ഷണ വിഭവങ്ങളല്ല,റവന്യു ജില്ലാ കലോത്സവ ഭക്ഷണ ശാലയിലെ മെനുവാണിത്. ആദ്യമായാണ് കലോത്സ നഗരിയില്‍ ചൂടൊടെ വിഭവങ്ങള്‍ വിളമ്പുന്നത്.കേരള സ്‌ക്കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഊട്ട് പുര പ്രവര്‍ത്തിക്കുന്നത്. മൂന്ന് ദിവസങ്ങളിലാണ്10000 ത്തോളം പേര്‍ക്ക്മൂന്ന് നേരങ്ങളിലായാണ്ഭക്ഷണം വിളമ്പുന്നത്.ഇത് കൂടാതെ രണ്ട് നേരങ്ങളില്‍ ചായയും കടികളും നല്‍കുന്നുമുണ്ട്.
സ്റ്റേജ് മത്സരങ്ങള്‍ ആരംഭിച്ച രാത്രിയില്‍ ലൈവ് പോറോട്ടയും, അപ്പവും നല്‍കിയാണ് ഭക്ഷണ കമ്മിറ്റി എവരുടെയും പ്രശംസ പിടിച്ച് പറ്റിയിരിക്കുന്നത്, ഇതിനൊടൊപ്പം തന്നെ നെയ്‌ച്ചോറും, ചപ്പാത്തിയും നല്‍കിയിരുന്നു, 11 കൂട്ടം കറികളും അടങ്ങിയ സദ്യ, നെയ്‌ച്ചോറും, കോഴിക്കറിയും തുടങ്ങി വിത്യസ്തങ്ങളായ വിഭവങ്ങള്‍ ഭക്ഷണ ശാലയില്‍ നല്‍കുന്നത്, 7 ലക്ഷത്തോളം രൂപയാണ് ഭക്ഷണ വിതരണത്തിനായി ചിലവ് വരുന്നത്. വിഭവശേഖരണം നടത്തിയും മറ്റുമാണ് ഭക്ഷണം ഒരുക്കുന്നത്.കണ്‍വീനര്‍ കെ അനൂപ് കുമാര്‍, എ അജയകുമാര്‍, പി എ ജയറാം, എ ഇ സതീഷ് ബാബു എന്നിവരാണ് നേതൃത്വം നല്‍കുന്നത്





Leave a Reply