ബൈക്കിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 200 ഗ്രാം കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇന്റർവേഷൻ യൂണിറ്റും, ബത്തേരി എക്സൈസ് റേഞ്ച് സംഘവും പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ ജെ സന്തോഷിൻ്റെ നേതൃത്വത്തിൽ മരക്കടവ് ഭാഗത്ത് വെച്ച് നടത്തിയ റെയ്ഡിൽ ബാവലിയിൽ നിന്നും ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 200 ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ അമ്പലവയൽ കളത്തിൽ റംഷാദിനെ അറസ്റ്റ് ചെയ്തു. പ്രിവന്റ്റിവ് ഓഫീസർ മനോജ് കുമാർ എം.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്, ശ്രീധരൻ കെ, സിവിൽ എക്സൈസ് ഓഫീസർ ്രൈഡവർ അൻവർ സാദത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു





Leave a Reply