January 20, 2026

കഥകളിയിലും മാനന്തവാടിയുടെ എംജിഎം എച്ച് എസ് എസ് തന്നെ

0
eiVT7IC25387
By ന്യൂസ് വയനാട് ബ്യൂറോ

ഹൈസ്കൂൾ വിഭാഗം കഥകളി മത്സരത്തിൽ എം.ജി.എം. ഹയർ സെക്കൻഡറി സ്കൂളിന്റെ (എം.ജി.എം. എച്ച്.എസ്.എസ്.) ടീം മാത്രമാണ് ഇത്തവണയും മത്സരിച്ചത്. കഴിഞ്ഞ വർഷവും ഇവരുടെ ടീം മാത്രമായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. എം ജി എംന്റെ രുക്‌മ, ശിവാനി, ശിവന്യ എന്നീ വിദ്യാർത്ഥിനികളാണ് ഈ വർഷത്തെ വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം മുതൽ കലാമണ്ഡലം അരവിന്ദന്റെ കീഴിലാണ് ഈ കുട്ടികൾ കഥകളി അഭ്യസിച്ചു തുടങ്ങിയത്. ക്ഷേത്ര കലകളിൽ സജീവമായിരുന്ന കഥകളി പോലുള്ള കലാരൂപങ്ങൾ ഇന്ന് കലോത്സവ വേദികളിൽ മാത്രമായി ഒതുങ്ങുകയാണ്. പരിശീലനത്തിനും വേഷവിധാനത്തിനുമുള്ള ഉയർന്ന ചെലവ് കാരണം കൂടുതൽ വിദ്യാർത്ഥികൾ ഈ മത്സരത്തിൽ പങ്കെടുക്കാൻ മടിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *