ജില്ലാ പഞ്ചായത്തിലേക്കുള്ള നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി
കല്‍പ്പറ്റ:ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്തിലേക്ക് സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. 17 ഡിവിഷനുകളിലായി 147 സ്ഥാനാര്‍ത്ഥികളാണ് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയ്ക്ക് നാമനിര്‍ദേശ പത്രിക നല്‍കിയത്. സൂക്ഷമപരിശോധനയ്ക്ക് ശേഷം എല്ലാ പത്രികകളും സ്വീകരിച്ചു. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള 17 അപേക്ഷകളും ശനിയാഴ്ച ലഭിച്ചു. നവംബര്‍ 24 ആണ് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി.





Leave a Reply