April 28, 2026

മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു

0
IMG_20251123_112538
By ന്യൂസ് വയനാട് ബ്യൂറോ

വാരാമ്പറ്റ: വാരാമ്പറ്റ കൊച്ചാറ ഉന്നതിയിലെ മാധവി (58), മകൾ ആതിര (38) എന്നിവരെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് തിരയുന്നു.

ആതിരയുടെ ഭർത്താവ് രാജുവിനെയാണ് വെള്ളമുണ്ട പോലീസ് തിരയുന്നത്. ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. മദ്യലഹരിയിൽ രാജു ഇരുവരേയും വെട്ടുകയായിരുന്നു. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആതിരയുടെ കൈക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കൂടാതെ ഷോൾഡറിനും പരിക്കുണ്ട്. മാധവിയുടെ തലയ്ക്കാണ് പരിക്ക്. ഇവരുടെ പരിക്ക് സാരമുള്ളതല്ല.

 

രാജുവിനെതിരെയുള്ള അഞ്ചാമത്തെ കേസാണിത്. മുൻപും കൊലപാതകശ്രമം, പോലീസുകാരെ മർദിക്കൽ, അടിപിടി തുടങ്ങിയ കേസുകൾ ഇയ്യാൾക്കെതിരെയുള്ളതായി പോലീസ് അറിയിച്ചു.

 

സ്റ്റേഷൻ: 04935230232

 

എസ്എച്ച്ഒ: 9497947248

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *