October 31, 2026

മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ച പ്രതിയെ പിടികൂടി

0
site-psd--438
Merin S
By ന്യൂസ് വയനാട് ബ്യൂറോ

വാരാമ്പറ്റ: വാരാമ്പറ്റ കൊച്ചാറ ഉന്നതിയിലെ മാധവി (58), മകള്‍ ആതിര (38) എന്നിവരെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ വെള്ളമുണ്ട പോലീസ് പിടികൂടി. ഇപ്പോള്‍ സംഭവസ്ഥലമായ കൊച്ചാറ ഉന്നതിയില്‍ തെളിവെടുപ്പിനായി കൊണ്ടുപോയി.ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. മദ്യലഹരിയില്‍ രാജു ഇരുവരേയും വെട്ടുകയായിരുന്നു. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആതിരയുടെ കൈക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കൂടാതെ ഷോള്‍ഡറിനും പരിക്കുണ്ട്. മാധവിയുടെ തലയ്ക്കാണ് പരിക്ക്. ഇവരുടെ പരിക്ക് സാരമുള്ളതല്ല.

രാജുവിനെതിരെയുള്ള അഞ്ചാമത്തെ കേസാണിത്. മുന്‍പും കൊലപാതകശ്രമം, പോലീസുകാരെ മര്‍ദിക്കല്‍, അടിപിടി തുടങ്ങിയ കേസുകള്‍ ഇയ്യാള്‍ക്കെതിരെയുള്ളതായി പോലീസ് അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *