April 25, 2026

സൈക്കിള്‍ താരങ്ങളെ ആദരിച്ചു

0
site-psd-494
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വയനാടിന് ആദ്യമായി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്ത താരങ്ങളെ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആദരിച്ചു.
മൈസ ബക്കര്‍, അമന്‍ മിഷ്ഹല്‍, ഡിയോണ മേരി ജോബിഷ്, ഡെല്‍വിന്‍ ജോബിഷ്, ഡിവിന ജോയി, ഇ.എസ്. ആദില്‍ മുഹമ്മദ്, അബീഷ ഷിബി, ആദിത്യന്‍ എന്നിവരെയാണ് ആദരിച്ചത്. അസോസിയേഷന്‍ പ്രസിഡന്റ് സത്താര്‍ വില്‍ട്ടണ്‍ അധ്യക്ഷനായി. ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സലിം കടവന്‍ മുഖ്യാതിഥിയായി.

ഷിംജിത് ദാമു, എന്‍.സി. സാജിദ്, എല്‍.എ. സോളമന്‍, അര്‍ജുന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ ഇളകുളം സ്വാഗതം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *