പോലീസ് ക്യാമ്പിലെ റിട്ടയര്‍ഡ് കമാന്‍ഡിംഗ് ഓഫീസറായിരുന്ന രാമന്‍കുട്ടിയുടെ മരണം കൊലപാതകമെന്ന് വിശ്വ ഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും
കല്‍പ്പറ്റ:ഡി.വൈ.എസ്.പി. ഓഫീസിലെ പോലീസുകാരന്റെ നേതൃത്വത്തില്‍ നാല്പതോളം പേര്‍ രാമന്‍കുട്ടിയുടെ വീട് വളഞ് വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അതിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നും ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വീടിന് പിന്‍വശത്തുകൂടി രക്ഷപ്പെടാന്‍ ശ്രമിച്ച രാമന്‍കുട്ടിയെ കഴുത്തില്‍ കല്ല് കെട്ടി താഴ്ത്തിയ നിലയിലാണ് പിറ്റേ ദിവസം രാവിലെ കണ്ടതെന്നും ഇവര്‍ പറഞ്ഞു. വസ്തുനിഷ്ടമായ അന്വേഷണം ഉണ്ടായില്ലങ്കില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.





Leave a Reply