April 25, 2026

ലിന്റോ കെ കുര്യാക്കോസിന് യു.ഡി.എഫുമായി യാതൊരു ബന്ധവുമില്ല: യു.ഡി.എഫ്

0
site-psd-497
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ഡിസംബര്‍ 11 ന് വയനാട് ജില്ലാ പഞ്ചായത്തിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മീനങ്ങാടി ഡിവിഷനില്‍ നിന്നും (ഡിവിഷന്‍-7) യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് അഡ്വ. ഗൗതം ഗോകുല്‍ദാസാണ്. യു.ഡി.എഫ്. തീരുമാനത്തിന് വിരുദ്ധമായി ഡിവിഷനില്‍ മത്സരിക്കുന്ന ലിന്റോ കെ. കുര്യാക്കോസിന് യു.ഡി.എഫു മായി യാതൊരു ബന്ധവുമില്ല.ലിന്റോ. കെ. കുര്യാക്കോസ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി എന്ന പേരില്‍ പ്രചരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം പ്രചരണങ്ങള്‍ ജനങ്ങള്‍ അവഗണിക്കണമെന്ന് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ കെ.കെ. അഹമ്മദ് ഹാജി, കണ്‍വീനര്‍ പി.ടി. ഗോപാലക്കുറുപ്പ് എന്നിവര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *