April 26, 2026

കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി ഫെറൂസ പൂവന്‍

0
site-psd-498
By ന്യൂസ് വയനാട് ബ്യൂറോ

 

ജര്‍മ്മനിയിലെ ലീഡിംഗ് റിസര്‍ച്ച് ഗ്രൂപ്പായ മത്യാസ് ബെല്ലര്‍ റിസര്‍ച്ച് ഗ്രൂപ്പില്‍ അംഗമായ ഫൈറൂസ വേസ്റ്റ് കുക്കിംഗ് ഓയിലും, പോളിമര്‍ വേസ്റ്റും ഉപയോഗിച്ച് കെമിക്കല്‍സ് നിര്‍മ്മിക്കുന്നതിനുള്ള ഗവേഷണത്തിലാണ് ഈ നേട്ടം കൈവരിച്ചത്. വിവിധ അന്താരാഷ്ട്ര ജേണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗവേഷണ പ്രബന്ധം ജര്‍മ്മന്‍ വാര്‍ത്താ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോസ്റ്റ് ഡോക് ചെയ്യുകയാണിപ്പോള്‍.

പിണങ്ങോട് WOHSS പ്രിന്‍സിപ്പല്‍ ഡോ.പി എ ജലീലിന്റെയും കല്ലോടി സെന്റ് ജോസഫ്‌സ് യു പി സ്‌കൂള്‍ അധ്യാപിക നസ്‌റിന്റെയും മകളാണ്. വെള്ളിലാടി സ്വദേശി ഹമീദ് ചൊക്രന്‍ ആണ് ഭര്‍ത്താവ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *