തദ്ദേശ തിരെഞ്ഞെടുപ്പ് : മുള്ളന്‍കൊല്ലിയില്‍ കളം പിടിക്കാന്‍ ആം ആദ്മിയും
പുല്‍പ്പള്ളി : തദ്ദേശ തിരെഞ്ഞെടുപ്പില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ഈ പ്രാവശ്യം ആം ആദ്മി പാര്‍ട്ടി ശക്തമായ സാന്നിധ്യം അറിയിക്കാന്‍ സജീവമായി മത്സര രംഗത്ത് ഉണ്ട് . അഴിമതിയും വര്‍ഗ്ഗീയതയും സ്വജനപക്ഷപാതവും നിറഞ്ഞ മൂന്ന് മുന്നണികളെയും ജനങ്ങള്‍ വെറുത്ത സാഹചര്യമാണ് നിലവിലുള്ളത്. പരസ്പരമുള്ള തമ്മിലടി മൂലം മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും നടക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. സ്ഥലം എം.പിയ്ക്കും എം.എല്‍ എ യ്ക്കും ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കുന്ന പഞ്ചയത്ത് ആയിട്ട് പോലും ഒരു വികസന പ്രവര്‍ത്തനവും പഞ്ചായത്തില്‍ നടക്കുന്നില്ല.
പഞ്ചായത്തിലെ ടൗണുകളില്‍ ഓടകള്‍ നിര്‍മ്മിക്കുന്നതിലോ നടപ്പാതകള്‍ നിര്‍മ്മിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. പഞ്ചായത്തിലെ പല റോഡുകളും പൊട്ടി പൊളിഞ്ഞ അവസ്ഥയില്‍ ആണ് ഉള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും പഞ്ചായത്തില്‍ ഇല്ല. നിലവില്‍ ഉള്ള വളരെ മോശം അവസ്ഥയ്ക്ക് ഒരു മാറ്റത്തിന് വേണ്ടി പഞ്ചായത്തില്‍ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം എന്ന് ആം ആദ്മി ബത്തേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ലിയോ കൊല്ലവേലില്‍ അഭ്യര്‍ത്ഥിച്ചു.
തിരെഞ്ഞെടുപ്പില്‍ പാടിച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ മുള്ളന്‍കൊല്ലി സെന്റ് മേരീസ് സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ലിയോ മാത്യു മാസ്റ്റര്‍ മത്സരിക്കുന്നു. പഞ്ചായത്ത് വാര്‍ഡുകളിലേയ്ക്ക് 3-ാം വാര്‍ഡ് ചേലൂരില്‍ വര്‍ഗ്ഗീസ് കുരിശുവിള, 16-ാം വാര്‍ഡ് മുള്ളന്‍കൊല്ലിയില്‍ സിനി ആന്റണി പൂത്തോട്ടയില്‍, 17-ാം വാര്‍ഡില്‍ ഷിനോജ് കാനാട്ട് തുടങ്ങിയവര്‍ മത്സരിക്കുന്നു. അതോടൊപ്പം പുല്‍പ്പള്ളി പഞ്ചായത്തിലെ മീനംകൊല്ലി വാര്‍ഡില്‍ ശക്തമായ സാന്നിധ്യമായി സീന ബേബി തയ്യിലും മത്സരിക്കുന്നു.





Leave a Reply