May 6, 2026

ധ്വനി 2കെ25 വനിതാ പ്രധാന അധ്യാപക സംഗമം വയനാട്ടില്‍

0
site-psd-513
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: കേരള ്രൈപവറ്റ്‌ ്രൈപമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ധ്വനി 2കെ25 സംസ്ഥാന വനിത നേതൃസംഗമം നവംബര്‍ 29,30 തീയതികളിലായി മാനന്തവാടി വയനാട് സ്‌ക്വയറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകേണ്ട ഗുണപരമായ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്തു അധികാരികളില്‍ എത്തിക്കുവാനും, വിദ്യാഭ്യാസ മേഖലയില്‍ നിരന്തരം ഉണ്ടാവുന്ന പ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തുവാനും, അവ ഫലപ്രാപ്തിയില്‍ എത്തിക്കുവാനും, സംഘടനയുടെ സമയോചിതമായ ഇടപെടലുകള്‍ എന്നുമുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

‘പഠിക്കുക പഠിപ്പിക്കുക’ എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന കെ പി പി എച്ച് എ യുടെ വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന നേതൃ സംഗമം കണ്ണൂര്‍ ഫ്ലൈയിംഗ് സ്‌ക്വാഡ്ഡി.എഫ്.ഒ ഷജ്ന കരീം ഉദ്ഘാടനം ചെയ്യും. സംസ്ഥാന വനിതാ ഫോറം ചെയര്‍പേഴ്സണ്‍ സുമകുമാരി എ.എസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

സംസ്ഥാന പ്രസിഡണ്ട് കൃഷ്ണ പ്രസാദ് പി., സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍, സംസ്ഥാന വനിതാ ഫോറം കണ്‍വീനര്‍ ശ്രീമതി ബിന്ദു കൃഷ്ണന്‍ , സംസ്ഥാന വൈസ് പ്രസിഡണ്ടും, വനിതാ ഫോറം നിരീക്ഷകയുമായ ശിവശ്രീ പി എസ്, തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.ഉദ്ഘാടന ചടങ്ങിനു ശേഷം കേരള അക്കാഡമി ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പാള്‍ ഗ്രേസി ജേക്കബ് ‘സ്ത്രീയുടെ ശക്തി മാറ്റത്തിന്റെ കരുത്ത് ‘ എന്ന വിഷയത്തിലും , ഇന്റര്‍നാഷണല്‍ ലൈഫ് കോച്ച് ജോസ് പള്ളത്ത് ‘പുഞ്ചിരിക്കുന്ന ടീം ലീഡര്‍’ എന്ന വിഷയത്തിലും,സംസ്ഥാന ജനറല്‍ സെക്രട്ടറി ജി സുനില്‍കുമാര്‍ ‘സംഘടനയോടൊപ്പം ‘ എന്ന വിഷയത്തിലും ക്ലാസുകള്‍ നയിക്കും.

വൈകിട്ട് ‘ഇത്തിരി നേരം ഒത്തിരി സന്തോഷം’ എന്ന പേരില്‍ സുഹൃത്ത് സംഗമവും യാത്രയയപ്പ് സമ്മേളനവും നടക്കും. ‘വയനാടന്‍ മണ്ണിലൂടെ ഒരു യാത്ര ‘ എന്ന പരിപാടിയും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. കെപിപിഎച്ച് എ വയനാട് ജില്ല സെക്രട്ടറി സജി ജോണ്‍, വനിത ഫോറം ജില്ലാ ചെയര്‍പേഴ്സണ്‍ മിന്‍സി മോള്‍ കെ ജെ, ജില്ലാ വനിത ഫോറം കണ്‍വീനര്‍ ജാസി പി ജെ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *