എൽ ഡി എഫ് ജനകീയ പ്രകടന പത്രിക പ്രകാശനം ചെയ്തു
ബത്തേരി :എൽ ഡി എഫ് സുൽത്താൻ ബത്തേരി നഗരസഭ ജനകീയ പ്രകടന പത്രിക പ്രകാശനം ചെയ്തു.ബത്തേരി സ്വതന്ത്ര്യമൈതാനിയിൽ നടന്ന ജനകീയ പരിപാടിയിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തികളുൾപ്പെടെയുള്ളവർ പ്രകടന പത്രിക പ്രകാശനത്തിൽ അണിചേർന്നു.നഗരസഭാ ഡിവിഷനുകളിലെ സ്ഥാനാർത്ഥികളും വിവിധ മേഖലകളെ പ്രതിനിധീകരിച്ച് അമ്മിണി അമ്മ,കുങ്കൻ,റജീന,നിധീഷ് സോമൻ,പ്രൊഫ ബാലഗോപാലൻ,എം വി മത്തായി,അയ്യപ്പൻ,മത്യൂസ് നൂറന്നാൽ.
തുടങ്ങിയവരും ഒരുമിച്ചാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.വിവിധ ഘടക കക്ഷികളെ പ്രതിനിധീകരിച്ച് കെ ജെ ദേവസ്യ,കെ കെ ഹംസ,ലിജോ ജോണി,ബത്തേരി നഗരസഭ ചെയർമ്മാൻ ടി കെ രമേശ്
തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply