June 19, 2026

75 ലക്ഷം രൂപയ്ക്ക് സജന സജീവനെ മുംബൈ ഇന്ത്യൻസ് നിലനിർത്തി; താരത്തിന് വൻ നേട്ടം

0
IMG_20251127_214329
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : വനിതാ പ്രീമിയർ ലീഗിന്റെ (WPL) അടുത്ത സീസണിലും ഇന്ത്യൻ താരം സജന സജീവനെ മുംബൈ ഇന്ത്യൻസ് (MI) ടീമിൽ നിലനിർത്തി. വയനാട് മാനന്തവാടി സ്വദേശിയായ സജനയെ റെക്കോർഡ് തുകയായ ₹75 ലക്ഷം രൂപയ്ക്കാണ് ഇത്തവണ മുംബൈ ഇന്ത്യൻസ് ലേലത്തിൽ സ്വന്തമാക്കിയത്.

സജനയ്ക്ക് ₹30 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. കഴിഞ്ഞ ലേലത്തിൽ വെറും ₹15 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് സജനയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ഇത്തവണ താരത്തിന്റെ പ്രകടനമികവ് പരിഗണിച്ച്, അടിസ്ഥാന വിലയുടെ ഇരട്ടിയിലധികം തുക മുടക്കിയാണ് ടീം മാനേജ്‌മെന്റ് സജനയെ നിലനിർത്തിയിരിക്കുന്നത്.വനിതാ പ്രീമിയർ ലീഗിന്റെ ആദ്യ സീസണിൽ നിർണായക പ്രകടനങ്ങൾ കാഴ്ചവെച്ച സജന, ടീമിന്റെ വിജയങ്ങളിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ഈ സീസണിലും സജനയുടെ പ്രകടനം ടീമിന് മുതൽക്കൂട്ടാകുമെന്നാണ് ടീം അധികൃതരുടെ പ്രതീക്ഷ. മാനന്തവാടി സ്വദേശിയായ ഈ താരം കേരളത്തിനും വയനാടിനും ഒരുപോലെ അഭിമാനമായി മാറിയിരിക്കുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *