July 14, 2026

ചേകാടിയിൽ ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു

0
IMG_20251127_215718
By ന്യൂസ് വയനാട് ബ്യൂറോ

ചേകാടി: ചേകാടി കുറുവ റോഡിൽ വെച്ച്ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു. കുറുവ ചെറിയാമല ഉന്നതിയിലെ രമേഷ് (40) നെയാണ് കാട്ടാന ആക്രമിച്ചത്. മരം വലിക്കുന്ന തൊഴിലാളിയായ രമേഷ് ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇന്ന് രാത്രി ഏഴരയോടെയായിരുന്നു സംഭവം. റോഡിൽ കാട്ടാനയെ കണ്ട രമേഷ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാട്ടാന പുറകെ പാഞ്ഞടുക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ജീവരക്ഷാർത്ഥം വനത്തിനുള്ളിലേക്ക് ഓടിയ രമേഷ് ഒരു കുഴിയിൽ വീഴുകയും പുറകെ വന്ന കാട്ടാന ചെറുതായി ദേഹത്ത് തട്ടിയതായും അവർ പറഞ്ഞു. തുടർന്ന് ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കാട്ടാന വനത്തിലേക്ക് പോയി. ഉടൻ തന്നെ നാട്ടുകാർ രമേഷിനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കുകൾ അതീവ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *