May 23, 2026

വോട്ടെടുപ്പ് ദിവസം വേതനത്തോടുകൂടി അവധി, ഉത്തരവ് പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

0
site-psd-523
By ന്യൂസ് വയനാട് ബ്യൂറോ

 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതുസംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുളളവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക അനുമതി നല്‍കണം എന്നും ഉത്തരവില്‍ പറയുന്നു. സ്വകാര്യ മേഖലയിലുള്ള ഏതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ വ്യാപാര, വ്യവസായ സ്ഥാപനത്തിലോ ജോലിചെയ്യുന്നവര്‍ക്ക് പഞ്ചായത്ത്-മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനാണ് അവധി.അവധിയെടുക്കുന്ന വ്യക്തികളുടെ വേതനം നിഷേധിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡിസംബര്‍ ഒമ്പതിന് പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബര്‍ 11 ന് തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളുലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ആതുപോലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഡ്രൈ ഡേ ഉത്തരവും നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ ഡിസംബര്‍ 7ന് വൈകീട്ട് ആറ് മുതല്‍ 9 ന് വൈകുന്നേരം ആറ് വരെയും വടക്കന്‍ ജില്ലകളില്‍ ഡിസംബര്‍ 9ന് വൈകുന്നേരം ആറ് മുതല്‍ 11ന് വൈകുന്നേരം ആറ് വരെയുമാണ് മദ്യനിരോധനം. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13നും സംസ്ഥാനത്താകെ ഡ്രൈ ഡേ ആയിരിക്കും. ഡിസംബര്‍ 9,11 തിയ്യതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 13നാണ് വോട്ടെണ്ണല്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *