പഴശ്ശി ദിനാചരണം നവംബര്‍ 30 ന്
മാനന്തവാടി: പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി പഴശ്ശി മ്യൂസിയത്തില്‍ നവംബര്‍ 30 ന് രാവിലെ 9.30 ന് പഴശ്ശി ദിനാചരണവും സ്മൃതി സദസ് സെമിനാറും സംഘടിപ്പിക്കുന്നു. രാവിലെ 8.30 ന് ചൂട്ടക്കടവ് ടിപ്പുസുല്‍ത്താന്റെ മരുന്നറ പരിസരത്ത് നിന്നും പഴശ്ശിക്കുടീരത്തേക്ക് സ്മൃതി യാത്ര ആരംഭിക്കും. തുടര്‍ന്ന് രാവിലെ 9.30ന് നടക്കുന്ന പഴശ്ശി അനുസ്മരണ സമ്മേളനം എഴുത്തുകാരനും ഗവേഷകനുമായ രാമചന്ദ്രന്‍ കണ്ടാമല ഉദ്ഘാടനം ചെയ്യും.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.സുരേഷ് ബാബു അധ്യക്ഷനാവുന്ന പരിപാടിയില്‍ പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ചരിത്രക്കാരന്‍ ഡോ. പി. ജെ വിന്‍സെന്റ്, കണ്ണൂര്‍ സര്‍വകലാശാല ബി.എഡ് സെന്റര്‍ കോഴ്സ് ഡയറക്ടര്‍ എം.പി അനില്‍, മാനന്തവാടി മേരിമാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ തോമസ് മോണോത്ത്, മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.സി തോമസ്, ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ഷൈമ ടി ബെന്നി, പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് അസോസിയേറ്റ് പ്രൊഫ. ജോഷി മാത്യു, മാനന്തവാടി പ്രസ് ക്ലബ് പ്രസിഡന്റ് അരുണ്‍ വിന്‍സെന്റ്, നീതു വിന്‍സെന്റ് എന്നിവര്‍ പങ്കെടുക്കും.





Leave a Reply