പഴശ്ശിദിനാചാരണം സംഘടിപ്പിച്ചു
പുൽപള്ളി:പഴശ്ശി രാജാവിൻ്റെ 220-ാം വാർഷിക ദിനത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) വയനാട് ജില്ലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സ്മൃതിയാത്രയും മാവിലാംതോട് പഴശ്ശി പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
കെ.പി.നാരായണൻനമ്പ്യാർ അധ്യക്ഷത വഹിച്ചു. എം.ഗംഗാധരൻ പ്രഭാഷണം നടത്തി. സി.കെ.കുഞ്ഞികൃഷ്ണൻ നായർ, എം.ജി.രാജൻ, ഇ.കെ.ജയരാജൻ എന്നിവർ സംസാരിച്ചു.
എൻ.കെ.ജോർജ് സ്വാഗതവും പി.പി.വാസു നന്ദിയും പറഞ്ഞു.





Leave a Reply