മരത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
പനമരം: മരത്തിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. പനമരം പരക്കുനി സ്വദേശി മുയ്യേരിക്കണ്ടി നാസർ (55) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. പരേതനായ മുയ്യേരികണ്ടി കുഞ്ഞമ്മദിൻ്റെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: ഫൗസിയ. മക്കൾ: ഫസീല, ജസീല, നിയാസ്. മരുമക്കൾ: നിസാം, ബഷീർ. മയ്യിത്ത് ഇന്ന് ഉച്ചക്ക് ശേഷം വീട്ടിലെത്തും.





Leave a Reply