June 10, 2026

കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്: കാട്ടിക്കുളത്ത് ജനവാസ മേഖലയിലിറങ്ങിയ ആനയെ തുരത്തുന്നതിനിടെ സംഭവം

0
IMG_20260610_122237
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കാട്ടിക്കുളം പുളിമൂട്‌കുന്നിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ വനംവകുപ്പും നാട്ടുകാരും ചേർന്ന് തുരത്തുന്നതിനിടെയുണ്ടായ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. പുളിമുട്‌കുന്ന് മിച്ചഭൂമിയിലെ രാജു (65) വിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തായി പണിയെടുക്കുകയായിരുന്ന രാജുവിനെ കാട്ടാന തട്ടിയതായി പ്രദേശവാസികൾ പറഞ്ഞു. തലയ്ക്ക് പരിക്കേൽക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്ത രാജുവിനെ വനം വകുപ്പിന്റെ വാഹനത്തിൽ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയായിരുന്നു. നിലവിൽ എക്സ്റേ അടക്കമുള്ള പരിശോധനാ നടപടികൾ ആശുപത്രിയിൽ പുരോഗമിക്കുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *