September 21, 2026

മാനന്തവാടി നഗരസഭ യു ഡി എഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു

0
IMG_20251203_205537
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകിയ അധികാരങ്ങൾ പിണറായി സർക്കാർ കവർന്ന് എടുത്തതായി മുതിർന്ന കോൺഗ്രസ് നേതാവ് എം എം ഹസ്സൻ, മാനന്തവാടി നഗരസഭ യു ഡി എഫ് പ്രകടന പത്രിക ഗാന്ധി പാർക്കിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പഞ്ചായത്തുകൾക്ക് ഭരണ ഘടന സ്ഥാപനങ്ങൾ എന്ന നിലയിൽ നൽകേണ്ട സാമ്പത്തിക സഹായങ്ങൾ വെട്ടിക്കുറച്ച് വികസന സ്തംഭനം ഉണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. അഡ്വ. എൻ കെ വർഗീസ് അധ്യക്ഷത വഹിച്ചു, ഡി സി സി അധ്യക്ഷൻ ടി ജെ ഐസക്, ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസി: എ എം നിഷാന്ത്, പി പി ആലി, പടയൻ മുഹമ്മദ്, അഡ്വ: എം വേണുഗോപാൽ എന്നിവർ സംസാരിച്ചു.ചടങ്ങിന് മുന്നോടിയായി സ്ഥാനാർത്ഥികളെ ആനയിച്ച് കൊണ്ട് ടൗണിൽ പ്രകടനവും നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news