May 25, 2026

ജില്ലാ പഞ്ചായത്ത്; മീനങ്ങാടി മാറുമോ?

0
Oplus_131072

Oplus_131072

By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി: ജില്ലാ പഞ്ചായത്ത് മീനങ്ങാടി ഡിവിഷൻ പൊതുവേ ഇടതിന് അനുകൂലമാണെന്ന് പറയാം. മുൻ തിരഞ്ഞെടുപ്പുകൾ അതാണ് സൂചിപ്പിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും മീനങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡൻറ് കൂടിയായ ബീന വിജയനെയാണ് ഇത്തവണ സി.പി.എം രംഗത്ത് ഇറക്കിയിട്ടുള്ളത്. യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർഥി അഡ്വ. ഗൗതം ഗോകുൽദാസ് ,കെ.എസ്‌.യു ജില്ലാപ്രസിഡന്റ് ആണ്. ലിന്റോ കെ. കുര്യാക്കോസ് എന്ന കേരള കോൺഗ്രസ് ജോസഫിന്റെ സ്ഥാനാർത്ഥിയും ഇവിടെ മത്സരിക്കുന്നുണ്ട്. യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ലിന്റോയുടെ സ്ഥാനാർത്ഥിത്വം വലിയ തലവേദനയാണ് ഉണ്ടാക്കിയിട്ടുള്ളത്. സാമുദായിക വോട്ടുകൾ ചിതറുമെന്നുറപ്പ്. ഇത്തവണയും പതിവുപോലെ എൽ.ഡി.എഫ് മീനങ്ങാടി ഡിവിഷൻ പിടിച്ചെടുത്താൽ കേരള കോൺഗ്രസ് നേതാക്കൾ ഏറെ പഴി കേൾക്കേണ്ടി വരുമെന്നുറപ്പ്. അതേസമയം, യു.ഡി.എഫ്. തീരുമാനത്തിന് വിരുദ്ധമായി മത്സരിക്കുന്ന ലിന്റേ കെ കുര്യാക്കോസിന് തങ്ങളുമായി യാതൊരുബന്ധവുമില്ലെന്നും യു.ഡി.എഫ്. സ്ഥാനാർത്ഥി എന്ന പേരിൽ പ്രചാരണം നടത്തുന്നത് ജനങ്ങൾ അവഗണിക്കണമെന്നും യു.ഡി.എഫ് അറിയിച്ചിട്ടുണ്ട്. ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം കെ. ശ്രീനിവാസനും ഇവിടെ മത്സരിക്കുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *