May 25, 2026

ജില്ലാ പഞ്ചായത്ത് – പുതിയകേണിച്ചിറയിൽ മുന്നണികൾ ആത്മവിശ്വാസത്തിൽ

0
Oplus_131072

Oplus_131072

By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ : ജില്ലാ പഞ്ചായത്ത് കേണിച്ചിറ ഡിവിഷനിൽ ഇടത്, വലത് മുന്നണികൾ വലിയ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേണിച്ചിറ ഡിവിഷൻ ഉണ്ടായിരുന്നില്ല. ഇത്തവണ പുതുതായി രൂപവൽക്കരിക്കപ്പെട്ടതായതിനാൽ ഡിവിഷന്റെ പൊതുവേയുള്ള മുന്നണി സ്വഭാവം സംബന്ധിച്ച് രാഷ്ട്രീയ പ്രവർത്തകർക്കും വലിയ ധാരണയില്ല. പഞ്ചായത്തിന്റെ ഏകദേശം 15ലേറെ വാർഡുകൾ കേണിച്ചിറ ഡിവിഷനിൽ ഉൾപ്പെടുന്നുണ്ട്.
ചീരാലിൽ നിന്നും നിലവിൽ ജില്ലാ പഞ്ചായത്ത് അംഗമായ അമൽ ജോയിയാണ് കേണിച്ചിറയിലെ യു.ഡി.എഫ് സ്ഥാനാർഥി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റാണ്. റിട്ട. കൃഷി ഓഫീസർ സി.പി.ഐയിലെ കെ.എം. ബാബുവാണ് ഇടത് സ്ഥാനാർഥി. സി.പി.ഐയിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ അംഗത്വമെടുത്ത കലേഷ് സത്യാലയമാണ് എൻ.ഡി.എ സ്ഥാനാർഥി. നിലവിൽ ബി.ജെ.പിയുടെ ജില്ലാ സെക്രട്ടറിയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *