May 25, 2026

ജില്ലാ പഞ്ചായത്ത് – നൂൽപ്പുഴയിൽ വനിത വീഴുമോ?

0
Oplus_131072

Oplus_131072

By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: ഇടതുപക്ഷം തുടർച്ചയായി ഭരിച്ച പഞ്ചായത്താണ് നൂൽപ്പുഴ. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് നൂൽപ്പുഴയിൽ ഭരണമാറ്റം ഉണ്ടായത്. ആ മാറ്റം ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ കാര്യത്തിലും ഉണ്ടായിരുന്നു. ചീരാൽ ഡിവിഷനിലെ അമൽ ജോയി ആണ് വിജയിച്ചത്.
ഇത്തവണ ചീരാൽ ഡിവിഷൻ വിഭജിച്ചാണ് നൂൽപ്പുഴ ഡിവിഷൻ പുതുതായി രൂപീകരിക്കപ്പെട്ടത്. നൂൽപ്പുഴ പഞ്ചായത്തിലെ 19 വാർഡുകളും നെൻമേനി പഞ്ചായത്തിലെ ആറു വാർഡുകളുമാണ് നൂൽപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഉൾപ്പെടുന്നത്.
നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ഷീജ സതീഷാണ് ഇത്തവണ ജില്ലാ പഞ്ചായത്തിലേക്ക് യു.ഡി.എഫിന്റെ സ്ഥാനാർത്ഥി. സി.പി.എം ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് അംഗവുമായ ബിന്ദു മനോജാണ് സി.പി.എം സ്ഥാനാർത്ഥിയായി എത്തിയിട്ടുള്ളത്. മഹിളാമോർച്ച ജില്ലാ സെക്രട്ടറി സാവിത്രി കൃഷ്ണൻകുട്ടി ബി.ജെ.പി സ്ഥാനാർത്ഥിയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *