May 25, 2026

മാനന്തവാടി നഗരസഭ അഴിമതി ആരോപണം കെ.പി.സി.സി. മറുപടി പറയണം- സി.പി.ഐ.

0
Oplus_131072

Oplus_131072

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി -യു.ഡി എഫ്. ഭരിക്കുന്ന മാനന്തവാടി നഗരസഭക്കെതിരെ മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉയർത്തിയ അഴിമതി ആരോപണത്തെ കുറിച്ച് കെ.പി.സി.സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് മറുപടി പറയണമെന്ന് സി.പി.ഐ. ജില്ല സെക്രട്ടറി ഇ.ജെ.ബാബുവാർത്ത സമ്മേളനത്തിൽ ആവിശ്യപ്പെട്ടു. മുപ്പത്തി അഞ്ച് ലക്ഷം രൂപയുടെ അഴിമതി ആരോപണമാണ് ഉയർന്നിരിക്കുന്നത്.ഈ പണം മുപ്പത്തി ഏഴ് ഡിവിഷനുകളിലും ചിലവഴിച്ച് വോട്ട് പിടിച്ചു കൊണ്ടിരിക്കുകയാണ്.ലാപ് ടോപ്പ് അഴിമതി വിജിലൻസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. തെരുവ് വിളക്ക് സ്ഥാപിക്കൽ, കട്ടിൽ വിതരണം തുടങ്ങി സമസ്ത ഇടപാടുകളിലും അഴിമതി നടന്നതായി സ്വന്തം പാർട്ടിക്കാരൻ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. പണം നൽകിയത് സംബന്ധിച്ച് തെളിവ് ചോദിക്കുന്നത് പരിഹാസ്യമാണ്.തിരുനെല്ലി പഞ്ചായത്തിലെ ചേലൂരിൽ സി.പി.ഐ.സി.പി.എം.തർക്കം നിലവിലുണ്ട്.തിരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വാർത്ത സമ്മേളനത്തിൽ നേതാക്കളായ വി.കെ.ശശിധരൻ, ശോഭരാജൻ, നിഖിൽ പത്മനാഭൻ എന്നിവരും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *