April 25, 2026

പുഞ്ചരിമട്ടം ദുരന്തം: കോണ്‍ഗ്രസ് ഭവനപദ്ധതിക്കു ഈ മാസം തുടക്കമെന്ന് ടി. സിദ്ദിഖ് എംഎല്‍എ

0
IMG_20251210_212202
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: പുഞ്ചരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവന പദ്ധതിക്ക് ഈ മാസം തുടക്കമാകുമെന്ന് ടി. സിദ്ദിഖ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ടി. ഹംസ, കണ്‍വീനര്‍ പി.പി. ആലി, ബി. സുരേഷ്ബാബു, ഒ. ഭാസ്‌കരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. ഭവനങ്ങളുടെ നിര്‍മാണത്തിന് സ്ഥലം കണ്ടെത്തി അഡ്വാന്‍സ് നല്‍കിക്കഴിഞ്ഞു. രജിസ്‌ട്രേഷന്‍ നടത്തുന്ന മുറയ്ക്ക് ഭവന പദ്ധതിക്ക് തുടക്കമാകും. ഭൂമിയുടെ നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി. കോണ്ടൂര്‍ മാപ്പിംഗും ഡിസൈനിംഗും പുരോഗമിക്കുകയാണ്. നിര്‍മാണക്കമ്പനിയുമായുള്ള ചര്‍ച്ച നടന്നുവരികയാണ്.

ആവശ്യത്തിലേറെ പണം കൈവശം ഉണ്ടായിട്ടും ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. വ്യാപാരികളുടെ നഷ്ടം നികത്തിയിട്ടില്ല. കൃഷിയിടം നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കതിയിട്ടില്ല. പ്രഖ്യാപിച്ച സഹായം സമയബന്ധിതമായി അനുവദിക്കുന്നില്ല. ടൗണ്‍ഷിപ്പ് ഗുണഭോക്തൃ പട്ടിക ഒന്നരവര്‍ഷമായിട്ടും അന്തിമമാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. ഇതിനെതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ജില്ലയില്‍ യുഡിഎഫ് തരംഗമുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട നസീര്‍ ആലയ്ക്കലിനെ നടുവിലിരുത്തി പറഞ്ഞ കാര്യങ്ങള്‍ക്ക് സിപിഎം നേതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ടി. സിദ്ദിഖ് എംഎല്‍എ പറഞ്ഞു. തെലുങ്കാന സര്‍ക്കാരില്‍നിന്നു ദുരിതാശ്വാസത്തിന് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനു വലിയ തുക കിട്ടിയെന്നും ഇതിന്റെ വിനിയോഗത്തില്‍ കണക്കില്ലെന്നുമാണ് നസീര്‍ ആലയ്ക്കല്‍ പറഞ്ഞത്. വിഷയത്തില്‍ ചെറിയ തെളിവ് ഹാജരാക്കിയാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറാണെന്നും സിദ്ദിഖ് വ്യക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *