വയനാട്ടിൽപ്രമുഖർക്ക് കൂട്ടത്തോൽവി
കൽപ്പറ്റ: ജയിക്കുമെന്നുറപ്പുള്ള വയനാട്ടിലെ പ്രമുഖരുടെ തോൽവിയിൽ ഞെട്ടി മുന്നണികൾ .എൽ ഡി എഫിലും ,യു ഡി എഫിലും പ്രമുഖർ തോറ്റു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന സംഷാദ് മരക്കാർ യു ഡി എഫ് വിമതൻ ബിനു ജേക്കബിനോട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ പരാജയപ്പെട്ടു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന ജസ്റ്റിൻ ബേബി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ യു ഡി എഫിലെ ജിൻസൻ തൂപ്പുംങ്കരയോട് പരാജയപ്പെട്ടു. ബത്തേരി നഗരസഭാ ചെയർമാനായിരുന്ന സി.പിഎമ്മിലെ ടി.കെ രമേഷ്, മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കോൺഗ്രസിലെ കെ ഇ വിനയൻ,
മീനങ്ങാടി ടൗൺ വാർഡിൽ മൽസരിച്ച സി.അസൈനാർ എന്നീ നേതാക്കളെല്ലാം പരാജയപ്പെട്ടു .





Leave a Reply