January 20, 2026

എൽ ഡി എഫിൻ്റെ ജനദ്രോഹ നയങ്ങൾക്ക് ജനം നൽകിയ തിരിച്ചടി – യു ഡി എഫ്.

0
IMG_20251213_213051
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ: വയനാട്ടിൽ യുഡിഎഫിൻ്റെ ഉജ്വല വിജയത്തിന് കാരണം എൽഡിഎഫിൻ്റെ ജനദ്രോഹ നയം ജനങ്ങൾ തിരിച്ചറിഞ്ഞതാണന്ന് യുഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. യുഡിഎഫിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച മുഴുവന്‍ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു. ജില്ലാപഞ്ചായത്തില്‍ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും വലിയ വിജയമാണ് ഉണ്ടായത്. വയനാട്ടിലെ യു ഡി എഫ് ശക്തമാണെന്നും ജനങ്ങളുടെ പിന്തുണയുണ്ടെന്നും തെളിയിച്ച ഫലമാണുണ്ടായത്. കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി ഉള്‍പ്പെടെ പരാജയപ്പെട്ട സ്ഥലങ്ങളില്‍ അതിന്റെ കാരണങ്ങള്‍ പരിശോധിക്കും. വിജയിച്ച എല്ലായിടങ്ങളിലും ഏറ്റവും നല്ല സദ്ഭരണം കാഴ്ചവെക്കാന്‍ യു ഡി എഫ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ ജനവിധിയോട് കൂടി ഒരു കെയര്‍ടേക്കര്‍ മുഖ്യമന്ത്രിയുടെ പദവിയിലേക്ക് ജനത്തിന്റെ മുന്നില്‍ മാറിയിരിക്കുകയാണ്. 2026 മെയ്മാസത്തില്‍ യു ഡി എഫ് മുഖ്യമന്ത്രി വരുന്നത് വരെയുള്ള കാവല്‍മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രാദേശിക ജനിവിധി കേരളചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഈ ജനവിധിയുടെ ശില്‍പ്പി മുഖ്യമന്ത്രിയാണ്. ഈ ജനവിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലസ്വര്‍ണ്ണകൊള്ളകേസില്‍ പ്രതികളായ വാസുവിനും പത്മകുമാറിനൈയും പുറത്താക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് കേരളത്തിലെ ജനങ്ങളോട് തുറന്നുപറയണം. ഇത് ശബരിമല സ്വര്‍ണകൊള്ള സംഘത്തിന് സംരക്ഷണ കവചമൊരുക്കിയ മുഖ്യമന്ത്രിക്കെതിരായ ജനവിധിയാണ്. ഇതിനേക്കാള്‍ കടുത്ത ജനവിധിയായിരിക്കും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വരാനിരിക്കുന്നത്. തെറ്റില്‍ നിന്നും തെറ്റുകളിലേക്ക് പോകുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കേരളത്തിന്റെ മതേതരമനസിന് മുറിവേല്‍പ്പിച്ച ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. വര്‍ഗീയതയെ താലോലിക്കാന്‍ മുഖ്യമന്ത്രി കാണിച്ച സമീപനത്തിന് നല്‍കിയ മറുപടിയാണിത്. തരാതരം പോലെ വര്‍ഗീയ രാഷ്ട്രീയം കാണിക്കുന്ന ഇടതുപക്ഷ സമീപനത്തിനേറ്റ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പെന്നും നേതാക്കള്‍ പറഞ്ഞു. ഭരണവിരുദ്ധതരംഗത്തിന്റെ ഉദ്ദാഹരണമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. വിവിധ നികുതി വര്‍ധന, വെള്ളക്കരം, വൈദ്യുതിചാര്‍ജ് വര്‍ധന ഉള്‍പ്പെടെ സര്‍ക്കാരിന്റെ ജനദോഹനയങ്ങള്‍ക്കെതിരായും ബ്രഹ്മഗിരിയിലെ കോടികളുടെ തട്ടിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും ജനങ്ങളുടെ പ്രതിഷേധമാണ് ഈ വിധിയെഴുത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ കെ കെ അഹമ്മദ്ഹാജി, ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, എം എല്‍ എമാരായ അഡ്വ. ടി സിദ്ധിഖ്, ഐ സി ബാലകൃഷ്ണന്‍, റസാഖ് കല്‍പ്പറ്റ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *