മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്രത്തിലെ ഫാസിസ്റ്റ് സർക്കാർ നീക്കത്തിൽ പ്രതിഷേധിക്കുക: ടി.യു.സി.ഐ
കൽപ്പറ്റ :മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്രത്തിലെ ഫാസിസ്റ്റ് സർക്കാർ നീക്കം രാജ്യത്തെ കോടിക്കണക്കായ പാവങ്ങളുടെ തൊഴിലവകാശങ്ങൾ കവർന്നെടുക്കുന്നതും ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്നതുമാണ്. ഏത് പഞ്ചായത്തിൽ/ തദ്ദേശ ഭരണ മേഖലയിൽ നടപ്പാക്കണം എന്ന് തുടങ്ങിയുള്ള കേന്ദ്രസർക്കാരിൻ്റെ നിയന്ത്രണ അധികാരങ്ങൾ വർദ്ധിപ്പിപ്പിക്കുകയും സാമ്പത്തിക ബാദ്ധ്യതയിൽ നിന്ന് ഒഴിഞ്ഞ് മാറുകയും ചെയ്യുന്നു.
90% ഫണ്ടും കേന്ദ്ര വിഹിതമായി നടന്നിരുന്ന പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറുകയും 60% മാത്രം കേന്ദ്രവും 40% സംസ്ഥാനവും ചെലവഴിക്കണം എന്ന നിലയിലേക്കാണ് മാറ്റിയിരിക്കുന്നത്.
തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് തൊഴിലുറപ്പ് വാഗ്ദാനം ചെയ്തിരുന്ന പദ്ധതിയെ ഈ ഭേദഗതി അട്ടിമറിക്കുന്നു. രെജിസ്റ്റർ ചെയ്ത മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഒരു അവകാശമാണെന്നിരിക്കെ, ചില സീസണുകളിൽ മാത്രം ചുരുക്കം ചില തൊഴിലുകൾ നൽകിക്കൊണ്ട് തൊട്ടിൽദിനങ്ങൾ വെട്ടിക്കുറക്കാനും സാമ്പത്തിക ഭാരം സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയുമാണ്. രജിസ്റ്റർ ചെയ്ത ഓരോ തൊഴിലാളിക്കും 100 തൊഴിൽ ദിനങ്ങളും അതിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ ആദിവാസികൾക്കും ഉറപ്പ് നൽകിയിരുന്ന പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറക്കാനുള്ള ഗൂഢ നീക്കത്തിനെതിരെ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ടി.യു.സി.ഐ ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.ജി. മനോഹരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി.യു.സി.ഐ ജില്ലാ സെക്രട്ടറി സുനിൽ ജോസഫ് റിപ്പോർട്ട വതരിപ്പിച്ചു. ബിജി ലാലിച്ചൻ, വി.ജെ. ഷാജൻ, പി.കെ. രാജൻ, രാധാകൃഷ്ണൻ.കെ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply