June 30, 2026

ഇൻഫാം രജത ജൂബിലി: ചേലോട് എസ്റ്റേറ്റിൽ ദീപശിഖാ പ്രയാണവും വിളംബര ജാഥയും

0
IMG_20251216_181142
By ന്യൂസ് വയനാട് ബ്യൂറോ

 

ചേലോട് : ഇൻഫാം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ദീപശിഖാ പ്രയാണത്തിനും വിളംബര ജാഥയക്കും കോഴിക്കോട് -വയനാട് കാർഷിക ജില്ല സ്വീകരണം നൽകി. ജാതി–മത–രാഷ്ട്രീയ ചിന്തകൾക്കതീതമായി കർഷകരെ ഒരുമിപ്പിക്കുകയും അവരുടെ അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കുകയും ചെയ്തുവരുന്ന ഇൻഫാമിന്റെ 25 വർഷത്തെ സേവനപാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതായിരുന്നു ചടങ്ങ് .

സ്വീകരണ ചടങ്ങ് ഇൻഫാം മലബാർ റീജിയണൽ ഡയറക്ടർ ഫാ. ജോസ് പെണ്ണാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയിൽ മുഖ്യപ്രഭാഷണം നടത്തി. ഇൻഫാം കോഴിക്കോട്–വയനാട് കാർഷിക ജില്ല ഡയറക്ടർ ഫാ. ജെയ്സൺ കളത്തിൽപറമ്പിൽ അധ്യക്ഷത വഹിച്ചു.

ചേലോട് എസ്റ്റേറ്റ് മാനേജർ ഫാ. ഫ്രാൻസൻ സ്വാഗതം പറഞ്ഞു. ഫാ. ഡാനി (ടൂറിസം മാനേജർ, ചേലോട് എസ്റ്റേറ്റ്), സെന്റ് സെബാസ്റ്റ്യൻ ചർച്ച് കാപ്പൻകൊല്ലി വികാരി ഫാ. ജെറാൾഡ്, ഇൻഫാം കോഴിക്കോട്–വയനാട് കാർഷിക ജില്ല പ്രസിഡന്റ് സാബു മറ്റക്കാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഇൻഫാം കാപ്പൻകൊല്ലി യൂണിറ്റിൽ 25 വർഷമായി അംഗങ്ങളായി തുടരുന്നവരെ ചടങ്ങിൽ ആദരിച്ചു. 25 വർഷത്തെ പ്രവർത്തന അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ശ്രീ. ഐമുഹാജി(ഇൻഫാം കാപ്പൻകൊല്ലി യൂണിറ്റ് പ്രസിഡന്റ്‌), ശ്രീ.ജോച്ചൻ (ഖജാൻജി, കാപ്പൻകൊല്ലി യൂണിറ്റ്), ശ്രീ. തോമസ് മറ്റക്കാട്ട് (ഇൻഫാം കാപ്പൻകൊല്ലി യൂണിറ്റ് സെക്രട്ടറി) എന്നിവർ സംസാരിച്ചു.ഇൻഫാം സംസ്ഥാന വൈസ് പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ സ്കറിയ നെല്ലംകുഴി നന്ദി പറഞ്ഞു. ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്ററും, ഇൻഫാം കോഴിക്കോട് -വയനാട് സെക്രട്ടറിയുമായ സൗമ്യ സാബു, മറ്റു ഇൻഫാം അംഗങ്ങൾ എന്നിവരും പങ്കെടുത്തു. തുടർന്ന് ദീപശിഖാ പ്രയാണവും വിളംബര ജാഥയും കണ്ണൂരിലേക്ക് പ്രയാണം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *