June 30, 2026

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : സുഗന്ധഗിരി അമ്പതേക്കറിലെ റോഡുകളും പാലങ്ങളും പുനർനിർമ്മിക്കും

0
IMG_20251216_174250
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

 

കൽപ്പറ്റ : 2018 ലെ പ്രളയത്തിൽ തകർന്നുപോയ സുഗന്ധഗിരി അമ്പതേക്കറിലെ റോഡും കലുങ്കുകളും പുനർനിർമ്മിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് വൈത്തിരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറും പൊഴുതന പഞ്ചായത്ത് സെക്രട്ടറിയും മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

റോഡും കലുങ്കുകളും തകർന്നതിനെ തുടർന്നുണ്ടായ യാത്രാ തടസം പരിഹരിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

പ്രവർത്തികൾക്കായി 2 കോടി 64 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും പദ്ധതി സാങ്കേതികാനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്റ്റിമേറ്റ് കറക്ഷനുകൾ അവസാനഘട്ടത്തിലാണെന്നും പദ്ധതി പൂർത്തിയാകുന്നതോടെ പരാതി പരിഹരിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. സാങ്കേതിക കാരണങ്ങളാലാണ് നിർമ്മാണത്തിൽ കാലതാമസമുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രദേശവാസികൾക്ക് വേണ്ടി കമൽദാസ്, മാധവൻതമ്പി തുടങ്ങിയവർ സമർപ്പിച്ച പരാതിയിലാണ് നടപടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *