April 25, 2026

സീത ലവകുശ ക്ഷേത്രചുറ്റു വിളക്ക് ആറാട്ട് ഉത്സവത്തിന്റെ ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു.

0
IMG_20251218_174128
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുൽപ്പള്ളി: സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന്റെ ആദ്യ സംഭാവന സ്വീകരിക്കലും ബുക്ക്‌ലെറ്റ് പ്രകാശനവും നടത്തി.

രാഹുല്‍ ആര്‍.നായരില്‍ നിന്നും പുല്പള്ളി മുരിക്കന്മാര്‍ ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍ ആദ്യ സംഭാവന സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ തുടങ്ങിയ സംഭാവന കൗണ്ടറും ഉദ്ഘാടനം ചെയ്തു. പുല്പള്ളി പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബെന്നി മാത്യു ബുക്ക് ലെറ്റിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.

ജനുവരി ഒന്നു മുതല്‍ ഏഴുവരെയാണ് ഉത്സവാഘോഷം. രണ്ടിന് രാത്രി എട്ടിനാണ് കൊടിയേറ്റ്. നാലിനാണ് പ്രധാന ഉത്സവവും താലപ്പൊലിയും. ആറിന് നടക്കുന്ന ആറാട്ടോടെ ഉത്സവാഘോഷത്തിന് കൊടിയിറങ്ങും.

എല്ലാ ദിവസവും അന്നദാനവും കലാപരിപാടികളും ഉണ്ടാകും.

ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.ഡി. ഷാജിദാസ് അധ്യക്ഷത വഹിച്ചു. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ സി. വിജേഷ്, ആഘോഷ കമ്മിറ്റി ജന. സെക്രട്ടറി വിക്രമന്‍ എസ്.നായര്‍, വിജയന്‍ കുടിലില്‍, ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍, പി.ആര്‍. തൃദീപ്കുമാര്‍, എന്‍.ആര്‍. പ്രഭാകരന്‍, ഇന്ദിര സുകുമാരന്‍, ലീന വിനോദ് സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *