ആദർശത്തിൽ വിട്ടു വീഴ്ച ചെയ്യാത്ത ഏക പ്രസ്ഥാനം സമസ്ത മാത്രം ; വി മൂസക്കോയ മുസ്‌ലിയാർ
പടിഞ്ഞാറത്തറ : വിശുദ്ധ ഇസ്ലാമിൻ്റെ യഥാർത്ഥ തനിമ ചോർന്നു പോകാതെ സമുദായത്തിൻ്റെ വിശ്വാസത്തിന് കാവൽ നിന്നു കൊണ്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഒരു നൂറ്റാണ്ട് പൂർത്തിയാക്കുകയാണ്. ആദർശത്തിൽ ഒരു വിട്ടു വീഴ്ചയും വരുത്താതെ പ്രഖ്യാപിത ലക്ഷ്യത്തിലൂടെ സമൂഹത്തെ നേർമാർഗ്ഗത്തിലേക്ക് നയിക്കുന്ന സമസ്ത കേരളത്തിൽ നടത്തിയ വൈജ്ഞാനിക, സാമൂഹിക മുന്നേറ്റം ആഗോള തലത്തിൽ തന്നെ ചർച്ചയായതും ഏറെ പ്രശംസ പിടിച്ചു പറ്റിയതുമാണ്. സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു.
സമസ്ത സെൻ്റിനറിയുടെ ഭാഗമായി സമസ്ത വയനാട് ജില്ലാ കമ്മറ്റി നടത്തുന്ന ശദാബ്ദി സന്ദേശ യാത്രയിൽ പ്രഥമ സ്വീകരണ കേന്ദ്രമായ പടിഞ്ഞാറത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം. റെയ്ഞ്ച് പ്രസിഡണ്ട് ഷംസുദ്ദീൻ ദാരിമി അധ്യക്ഷത വഹിച്ചു.





Leave a Reply