December 29, 2025

 ഇരുമ്പ് തോട്ടിയുപയോഗിച്ച് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടിയുവാവ് മരിച്ചു

0
IMG_20251220_185241
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

പൂതാടി: ഇരുമ്പ് തോട്ടിയുപയോഗിച്ച് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടിയുവാവ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി കല്ലുരുട്ടി കാടായി കണ്ടത്തിൻ മൊയ്ദീന്റെ മകൻ പി.പി അബ്ദുൾ റഫീഖ് (46) ആണ് മരിച്ചത്. പൂതാടിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. ഷോക്കേറ്റത്. മൃതദേഹം കത്തികരിഞ്ഞ നിലയിലാണ്.അടക്കാ തോട്ടം പാട്ടത്തിനെടുത്ത് തൊഴിലാളികളെ കൊണ്ട് വിളവെടുപ്പിക്കുന്ന ജോലിയിലായിരുന്നു റഫീഖ് അതിനിടെയാണ് സംഭവം. പോലീസും, കെ എസ് ഇ ബി അധികൃതരും സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിക്കുകയാണ്. അപകടത്തെ സംബന്ധിച്ച് കൂടുതൽ ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *