ഹിന്ദി അധ്യാപക മഞ്ച് ജില്ലാ സമ്മേളനം
പനമരം : ക്രസന്റ് സ്കൂളിൽ വച്ച് നടന്ന പതിനൊന്നാമത് ഹിന്ദി അധ്യാപക മഞ്ച് ജില്ലാ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ടായി രാജേഷ് പൂതാടിയേയും സെക്രട്ടറിയായി എം ശ്രീജേഷിനെയും തിരഞ്ഞെടുത്തു .ജില്ലാ സമ്മേളനം വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി വി മൻമോഹൻ കെ എ എസ് ഉദ്ഘാടനം ചെയ്തു. ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന ജോയിൻ സെക്രട്ടറി മുരളീധരൻ ടി എം മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഗോവിന്ദരാജ്, രശ്മി വി ആർ,ബിനു പി എസ് ,ഡോക്ടർ റീന , രജീഷ് മായൻ, ബിന്ദു കെ തോമസ് , റോസമ്മ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply