June 30, 2026

ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചു.

0
IMG-20251221-WA0039(1)
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: കേരള വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ലാകമ്മിറ്റിയും ബോച്ചെ എ.എഫ്.സി അമ്പലവയലമായി ചേർന്ന് മീനങ്ങാടി പഞ്ചായത്ത് ശ്രീകണ്ഠപ്പ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്ന പതിനൊന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ട്ബോൾ ടൂർണ്ണമെന്റിന് ആവേശകരമായ തുടക്കം. ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് ഇരിട്ടി നിർവ്വഹിച്ചു. സ്വാഗത സംഘം .ചെയർമാൻ ജോജിൻ ടി.ജോയി അദ്ധ്യക്ഷത വഹിച്ചു. സി. റഷീദ്, കെ. ഉസ്മാൻ, നൗഷാദ് കാക്കവയൽ, കെ.ഇ. വിനയൻ, പ്രിമേഷ്.എം.വി, ഫൈസൽ.പി.കെ, അൻഷാദ് അയൂബ് യെസ് ഭാരത്, നൗഷാദ് ഇമേജ്, മത്തായി ആൽഫ, ഷഫീഖ് അമ്പലവയൽ സംസാരിച്ചു. അണ്ടർ 23 ഫുട്ബോൾ ഇന്ത്യൻ ടീം അംഗം അലൻ സജി, സുബ്രതോ കപ്പ് കേരള ടീം ക്യാപ്റ്റൻ കെ.ആർ. പ്രിയരഞ്ജിനി എന്നിവരെ യോഗത്തിൽ ആദരിച്ചു. ആദ്യ മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരി ക്കെതിരെ ഒരു ഗോളിന് കെ ആർ എസ് സി കോഴിക്കോട് വിജയിച്ചു. മത്സരം എല്ലാ ദിവസവും രാത്രി 8 മണിക്ക് ആരംഭിക്കും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *