July 24, 2026

മാധ്യമപ്രവര്‍ത്തകര്‍ സത്യത്തിന്റെ വക്താക്കളാകണം: ഫാ.ജോസഫ് മേലേട്ടുകൊച്ചിയില്‍

0
IMG_20251224_082853
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: മാധ്യമപ്രവര്‍ത്തകര്‍ സത്യത്തിന്റെ വക്താക്കളാകണമെന്ന് കൈതപ്പൊയില്‍ ലിസാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസഫ് മേലേട്ടുകൊച്ചിയില്‍. വയനാട് പ്രസ്‌ക്ലബില്‍ ക്രിസ്മസ് ആഘോഷത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പാവങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും ഇരുട്ടിന്റെ ലോകത്ത് നന്‍മയുടെ വെളിച്ചമാകാനും മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയണമെങ്കില്‍ അകമേ പ്രകാശമുണ്ടാകണം.

സമൂഹത്തില്‍ മനുഷ്യര്‍ തമ്മിലുള്ള അകലം ഇല്ലാതാകണം. വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകവും അതുപോലുള്ള സംഭവങ്ങളും പരിഷ്‌കൃതരെന്നു അഭിമാനിക്കുന്ന കേരളീയരെ സംബന്ധിച്ചിടത്തോളം ദുഃഖകരവും ലജ്ജാകരവുമാണ്. മനുഷ്യന്റെ ഉള്ളിലെ ഇരുട്ട് പ്രകടമാകുന്ന ഇത്തരം സംഭവങ്ങള്‍ ഐക്യത്തോടെ ജീവിക്കുന്ന നാടിനെ മോശമായി വിലയിരുത്തപ്പെടാന്‍ കാരണമാകും. നിശബ്ദത പലപ്പോഴും അപകടകരമാണ്. മനുഷ്യത്വത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് നന്‍മയുടെ നക്ഷത്രങ്ങളാകാന്‍ മനുഷ്യനു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ അധ്യക്ഷത വഹിച്ചു. ഡോ.എ.പി.ജെ. പബ്ലിക് സ്‌കൂള്‍ ചെയര്‍മാന്‍ ഷാജി ചെറിയാന്‍ മുഖ്യാതിഥിയായി. പ്രസ്‌ക്ലബ്ബ് സെക്രട്ടറി ജോമോന്‍ ജോസഫ് സ്വാഗതം പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *