കൺസ്യൂമർഫെഡ് ക്രിസ്മസ്- പുതുവത്സര വിപണികളിൽ വിലക്കുറവ്.
പുൽപ്പള്ളി : ക്രിസ്മസ് പുതുവത്സര വേളയിലെ വിലക്കയറ്റം പിടിച്ചുനിർത്താനും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനുമുള്ള സർക്കാർ ഇടപെടലായ കൺസ്യൂമർഫെഡ് ക്രിസ്മസ് പുതുവത്സര വിപണികൾ ആരംഭിച്ചു . പുൽപ്പള്ളി ത്രിവേണി സൂപ്പർമാർക്കറ്റ് അങ്കണത്തിൽ യൂണിറ്റ്തല ഉദ്ഘാടനം കൺസ്യൂമർഫെഡ് ഡയറക്ടർ രുഗ്മിണി സുബ്രഹ്മണ്യൻ നിർവ്വഹിച്ചു. കൺസ്യൂമർഫെഡ് ഗോഡൗൺ മാനേജർ ബി.സുനീർ , മാർക്കറ്റിംങ്ങ് മാനേജർ എം.പിമുഹമ്മദ് മുസ്തഫ , യൂണിറ്റ് മാനേജർ എം.റ്റിഅനീഷ് പ്രസംഗിച്ചു.. ഡിസംബർ 22 മുതൽ ജനുവരി 1 വരെയാണ് ചന്ത പ്രവർത്തിക്കുക. ജില്ലയിൽ കൽപ്പറ്റ, മാനന്തവാടി, പുൽപ്പള്ളി എന്നിവിടങ്ങളിലെ മൂന്ന്ത്രിവേണി സൂപ്പർമാർക്കറ്റുകളിലും ഇക്കുറി ക്രിസ്മസ് പുതുവത്സര വിപണി ഉണ്ടാകും.
ജയ, കുറുവ, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. വിവിധ സഹകരണ സംഘങ്ങളുടെ വെളിച്ചെണ്ണയാണ് വിപണികളിലൂടെ നൽകുക. ദിനേശ്, റെയ്ഡ്കോ, മിൽമ തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും പ്രത്യേക വിലക്കുറവിൽ ലഭിക്കും. നോൺ സബ്സിഡി ഇനങ്ങൾക്കും 10 മുതൽ 40 ശതമാനം വരെ വിലക്കുറവുണ്ട്. ബ്രാൻഡഡ് കമ്പനികളുടെ ഉൽപ്പന്നങ്ങളും ഓഫർ വിലകളിൽ ലഭ്യമാകും. കൺസ്യൂമർഫെഡ് നേരിട്ട് വിപണിയിലിറക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികൾ, മസാലപ്പൊടികൾ എന്നിവയ്ക്കും പ്രത്യേകം വിലക്കുറവുണ്ട് എന്നും ക്രിസ്മസ് പുതുവത്സര ആവശ്യത്തിനായുള്ള കേക്കുകളും വിലക്കുറവിൽ ലഭ്യമാക്കിയിട്ടുണ്ട്. ഒരു ദിവസം 50 പേർക്കാണ് നിത്യോപയോഗ സാധനങ്ങൾ വിപണികളിൽനിന്ന് ലഭ്യമാകുക. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും. റേഷൻ കാർഡ് മുഖേന നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്.
സബ്സിഡി സാധനങ്ങൾ, അളവ്, വില ചുവടെ ചേർക്കുന്നു.ക്രമനമ്പർ ഇനം അളവ് വില (രൂപ)
1 ജയ അരി (8kg) 1 കിലോ വില 33 രൂപ
2 കുറുവ അരി (8kg) 1 കിലോ വില 33 രൂപ
3 മട്ട അരി (8 kg) 1 കിലോ വില 33 രൂപ
4 പച്ചരി (2kg)1 കിലോ വില 29 രൂപ
5 പഞ്ചസാര 1 കിലോ 34.65 രൂപ
6 ചെറുപയർ 1 കിലോ 85 രൂപ
7 വൻകടല 1 കിലോ 63 രൂപ
8 ഉഴുന്ന് 1 കിലോ 87 രൂപ
9 വൻപയർ 1 കിലോ 68 രൂപ
10 തുവരപ്പരിപ്പ് 1 കിലോ 85 രൂപ
11 മുളക് 1 കിലോ 136.50 രൂപ
12 മല്ലി അരക്കിലോ 40.95 രൂപ
13 വെളിച്ചെണ്ണ 1/2 ലിറ്റർ 147 രൂപ





Leave a Reply