പി. വിശ്വനാഥൻ കൽപറ്റ നഗരസഭ ചെയർപേഴ്സൺ
കൽപ്പറ്റ: ഇടതുപക്ഷം അധികാരത്തിലേറിയ കൽപ്പറ്റയിൽ പി. വിശ്വനാഥൻ നഗരസഭ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. കൽപ്പറ്റയുടെ സമഗ്ര വികസനമാണ് ഭരണസമിതിയുടെ ലക്ഷ്യം. ഇതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എടഗുനി 28 നമ്പർ ഡിവിഷനിൽ നിന്നും രണ്ടാം തവണയാണ് വിശ്വനാഥൻ തെരഞ്ഞെടുക്കപ്പെട്ടത്. ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡണ്ടും സിപിഐഎം കൽപ്പറ്റ ഏരിയ കമ്മിറ്റി അംഗവുമാണ് വിശ്വനാഥൻ.
കൽപ്പറ്റ ഏറെ ശുഷ്ക്കിച്ച അവസ്ഥയിലാണ്.പൊട്ടിപൊളിഞ്ഞ ലിങ്ക് റോഡുകൾ ,മാലിന്യപ്രശ്നം ഇവക്കെല്ലാം മാറ്റങ്ങൾ ഉണ്ടാകും .വയോജനങ്ങൾക്ക് മുൻഗണന നൽകുകയും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുകയുമാണ് ലക്ഷ്യം. ഭൂരഹിതർ, ഭവന രഹിതർ എന്നിവരുടെ എന്നിവരുടെ പ്രശ്നങ്ങളിലും പരിഹാരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.





Leave a Reply