കെഎസ്എസ് യൂത്ത് വിംഗ് കര്‍ഷക സമ്മേളനം സംഘടിപ്പിച്ചു
പനമരം: കിസാന്‍ സര്‍വീസ് സൊസൈറ്റി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി നീര്‍വാരം ഉന്നതിയില്‍ പനമരം, പൂതാടി, പുല്‍പ്പള്ളി പ്രദേശങ്ങളില്‍നിന്നു തെരഞ്ഞെടുത്ത കര്‍ഷകരുടെയും പട്ടികവര്‍ഗക്കാരുടെയും സമ്മേളനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയംഗം എം.സി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഇക്കോളജിക്കല്‍ സെക്യൂരിറ്റി ക്ലൈമറ്റ് ഓര്‍ഗനൈസേഷന്‍ നെറ്റ്(ഇഎസ്‌സിഒഎന്‍)ചെയര്‍മാന്‍ എസ്.എ. റഹീം മുഖ്യാതിഥിയായി. സമ്മേളനസ്ഥലത്ത് അദ്ദേഹം കെഎസ്എസ് പതാക ഉയര്‍ത്തി.
കിസാന്‍ സര്‍വീസ് സൊസൈറ്റി വൈസ് ചെയര്‍മാന്‍ സുനില്‍, നാഷണല്‍ ഡയറക്ടര്‍ എസ്. സുബ്രഹ്മണ്യം, യുവജന ഡയറക്ടര്‍ സന്ദീപ്, ജില്ലാ പ്രസിഡന്റ് പി.എം. തോമസ്, മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇഎസ്‌സിഒഎന്‍ കേരള ഘടകം സെക്രട്ടറി ഷിബു ചുള്ളിയാന വയനാടിന്റെ പ്രകൃതി സൗഹൃദ സമഗ്ര വികസനത്തിന് വെസ്റ്റേണ്‍ഘട്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വന്യമൃഗശല്യം ഉള്‍പ്പെടെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളും സമ്മേളനം ചര്‍ച്ച ചെയ്തു.
പുല്‍പ്പള്ളിയില്‍ കെഎസ്എസ് ദേശീയ സെമിനാര്‍ വിജയകരമായി നടത്തുന്നതിനു പ്രവര്‍ത്തിച്ച യൂത്ത് വിംഗ് അംഗങ്ങളെയും കലാ-സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുത്ത സ്ത്രീകളെയും കുട്ടികളെയും അനുമോദിച്ചു. കെഎസ്എസ് യൂത്ത് വിംഗ് ജില്ലാ രക്ഷാധികാരി ജോണി സ്വാഗതം പറഞ്ഞു.





Leave a Reply