സഹവാസ ക്യാമ്പ് ‘”ഇല്ലി” സമാപിച്ചു
മുട്ടിൽ: ഡബ്ല്യൂ.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എം.എസ്.ഡബ്ല്യു ഒന്നാം വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “ഇല്ലി” എന്ന പേരിലുള്ള സപ്തദിന സഹവാസ ക്യാമ്പ് തിരുനെല്ലി ചേകാടി ഗവ. എൽ.പി സ്കൂളിൽ സമാപിച്ചു. ഡിസംബർ 23ന് ആരംഭിച്ച ക്യാമ്പിന്റെ ഭാഗമായി കലാപരിപാടികൾ, വാൾ പെയിന്റിംഗ്, ഇരിപ്പിട നിർമ്മാണം, കമ്മ്യൂണിറ്റി സൽക്കാരം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
സമാപന സമ്മേളനം ചേകാടി വാർഡ് മെമ്പർ ജയഭാരതി ഉദ്ഘാടനം ചെയ്തു. മുട്ടിൽ ഡബ്ല്യൂ.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അബ്ദുൽ നിസാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് രതീഷ്, സോഷ്യൽ വർക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അബ്ദുൽ ഗഫൂർ, സുഹാൻ ഷിഹാബ്, ട്രൈബൽ പ്രോമോട്ടർ ആയില്യ, വിദ്യാർത്ഥികളായ മുഹമ്മദ് ഫസലുദീൻ, ഷഹല സി.യു, ഫാത്തിമ നജ, അഷ്മില എന്നിവർ സംസാരിച്ചു.





Leave a Reply