പട്ടിക കൊണ്ട് അടിയേറ്റ് മധ്യവയസ്ക്കൻ മരിച്ചു. യുവാവ് കസ്റ്റഡിയിൽ
കമ്പളക്കാട്: മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിൽപട്ടികകൊണ്ട് അടിയേറ്റ് മധ്യവയസ്ക്കൻ മരിച്ചു. യുവാവ് പോലിസ് കസ്റ്റഡിയിൽ. കുറുമ്പാലക്കോട്ട കരടികുഴി ഉന്നതിയിലെ കറുപ്പന്റെ മകന്‍ കേശവന്‍ (50) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. കേശവന്റെ പെങ്ങളുടെ മകളുടെ ഭര്‍ത്താവായ ജ്യോതിഷ് (30) ആണ് പട്ടിക കൊണ്ട് അടിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ സ്ഥലത്ത് എത്തിയപ്പോഴേക്കും കേശവന്‍ മരിച്ചിരുന്നു. തുടര്‍ന്ന് കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.





Leave a Reply