April 30, 2026

വ്യത്യസ്തമായ പുതുവത്സരാഘോഷവുമായി പനമരം കുട്ടി പോലീസ്

0
IMG-20260102-WA0073
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: പുതുവത്സര ദിനമായ ജനുവരി 1ന് പനമരം കുട്ടി പോലീസ് കേഡറ്റുകൾ സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയുള്ള വ്യത്യസ്തമായ ആഘോഷത്തിന് നേതൃത്വം നൽകി. വാഴക്കണ്ടി കോളനിയിലെ കൂട്ടുകാർക്കൊപ്പം ചേർന്ന് കേക്ക് മുറിച്ചാണ് കേഡറ്റുകൾ പുതുവത്സരം ആഘോഷിച്ചത്.

കുട്ടി പോലീസ് ക്യാമ്പിന്റെ രണ്ടാം ദിനത്തിന്റെ അവസാന സെഷനായി കോളനിയിലെത്തിയ കേഡറ്റുകൾ ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീമതി റുഖിയയുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ചു. ആഘോഷങ്ങൾ എപ്പോഴും അതിന് അർഹതയുള്ളവർക്കൊപ്പം പങ്കിടണം എന്ന സന്ദേശം കുട്ടികളിൽ വളർത്തുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടി കേഡറ്റുകൾ വലിയ സന്തോഷത്തോടെയും ആവേശത്തോടെയും ഏറ്റെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *